ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം
Posted on: 28 Jun 2011
ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും അവയ്ക്ക് ഉദ്യാനമൊരുക്കാനുമാണ് കരുവാരകുണ്ട് ജി.എച്ച്.എസ് സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ താത്പര്യമെടുത്തത്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശലഭക്കൂടൊരുക്കിയത്. 25 ഇനം ഔഷധങ്ങളുടെ ഉദ്യാനമൊരുക്കി 35 ഇനത്തിലേറെ ശലഭങ്ങളെ ആകര്‍ഷിക്കാനും നിരീക്ഷിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് സെമിനാറും നടത്തി. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ മണ്ണില്‍ കുഴിച്ചിട്ട് ഡ്രിപ്പ് ഇറിഗേഷന്‍ നടത്തിയതിലൂടെ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗത്തിനും ജലസംരക്ഷണത്തിനും വഴിയൊരുക്കി. വീടുകളില്‍ കൂണ്‍കൃഷി ചെയ്യുന്നതിനും പ്രചാരം നല്‍കി.